| Sunday, 28th June 2015, 9:42 pm

അമ്പെയ്ത്ത് ; 12 വയസ്സിന് താഴെയുള്ള 6 കുട്ടികള്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: പന്ത്രണ്ട് വയസ്സിന് താഴെയുള്ള ആറ് അമ്പെയ്ത്തുകാര്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റക്കോര്‍ഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി. ചെറുകുറി വോള്‍ഗ ആര്‍ച്ചറി അക്കാദമയില്‍ നടന്ന മത്സരത്തില്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ പുറത്തെടുത്ത പ്രകടനത്തിലാണ് ഇവര്‍ റെക്കോര്‍ഡിനര്‍ഹരായത്. ഡോളി ശിവാനി, നിശ്ചല്‍  എന്നിവര്‍ 110 പോയിന്റ് നേടിയപ്പോള്‍ ശിവാനി, വിരാട് സായ് എന്നിവര്‍ 85 പോയിന്റും ശിവാനി ദത്ത സായ് എന്നിവര്‍ 90 പോയിന്റും നേടി.

10 മീറ്റര്‍, 9 മീറ്റര്‍, 8 മീറ്റര്‍, 7 മീറ്റര്‍, 6 മീറ്റര്‍ എന്നീ റേഞ്ചുകളിലാണ് മത്സരം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ചീഫ് എഡിറ്റര്‍ വിശ്വരൂപ് റോയ് ചൗദരി പരിപാടിയില്‍ സന്നിഹിതനായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികള്‍ രണ്ട് റെക്കോര്‍ഡ് ബുക്കുകളിലും ഇടം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു ഗ്രൂപ്പ് മത്സരത്തില്‍ 39 അമ്പെയ്ത്തുകാര്‍ 30 മിനിറ്റിനുള്ളില്‍ 430 അമ്പുകള്‍ 15 മീറ്റര്‍ ലക്ഷ്യത്തിലേക്ക് തൊടുത്ത് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ മത്സരവും രണ്ട് ബുക്കുകളിലും ഇടം നേടുകയുണ്ടായി.

We use cookies to give you the best possible experience. Learn more