ആറ് എം.പിമാര്‍ ഒരു ദിവസം സഭാനടപിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു.
എം.പിമാര്‍ക്കെതിരെയുള്ള നടപടി ബി.ജെ.പിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് നടുക്കളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ ആറ് എം.പിമാര്‍ക്കെതിരെയാണ് നടപടി.
പെഗാസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രതിപക്ഷിത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
പെഗാസസ് ഒരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതിന് പിന്നാലെ
അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച രംഗത്തെത്തിയിരുന്നു.
”പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുകയും പാര്‍ലമെന്റ് സമ്മേളനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ വിഷയം അന്വേഷിക്കണം. പെഗാസസ് ചോര്‍ത്തല്‍ കേസിന്റെ വസ്തുതകള്‍ കണ്ടെത്താന്‍ ആരാണ് ചാരപ്രവര്‍ത്തനം നടത്തിയതെന്നും അന്വേഷിക്കണം,” മാധ്യമങ്ങളോട് സംസാരിച്ച ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ സ്ഥാപക മേധാവി ജിതന്‍ റാം മാഞ്ചി പറഞ്ഞു.