Open Letter
അച്ഛനു നേരെ ആസിഡ് ആക്രണം നടത്തിയവരെ പിടികൂടണം; ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ആറാം ക്ലാസുകാരന്റെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 03, 04:29 am
Tuesday, 3rd April 2018, 9:59 am

കൊല്ലം: അച്ഛനെ ആസിഡ് എറിഞ്ഞ് ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ആറാം ക്ലാസുകാരന്റെ തുറന്ന കത്ത്. കൊല്ലം അഞ്ചലിന് സമീപം ഏരൂര്‍ ഓയില്‍ ഫാം സൂപ്രവൈസറായിരുന്ന ശശികുമാറിന്റെ മകന്‍ സഞ്ജയ് ആണ് ചീഫ് ജസ്റ്റീസിന് കത്തയച്ചത്.

ആസിഡ് ആക്രമണത്തില്‍ ശശികുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തെങ്കിലും ഇത് വരെ നടപടിയായില്ലെന്ന് ശശികുമാര്‍ വ്യക്തമാക്കി.


Also Read ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമാറിക്കാന്‍ പണമെറിഞ്ഞ് ബി.ജെ.പി; നേതൃത്വം നല്‍കുന്നത് ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ.കണ്‍വീനര്‍


ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഗവര്‍ണര്‍ക്കും ശശികുമാര്‍ പരാതി ആയച്ചിട്ടും നടപടിയാവത്തതില്‍ വിഷമിച്ചാണ് താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചതെന്ന് സഞ്ജയ് പറഞ്ഞു.

കണ്ണിന് പരിക്കേറ്റ ശശികുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഓയില്‍ ഫാമിലെ പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കെതിരെ താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ഇതിന്റെ പ്രതികാരമാണ് തനിക്കെതിരെയുള്ള ആക്രമണമെന്നും ശശികുമാര്‍ ആരോപിച്ചു.

 

DoolNews Video