| Saturday, 21st April 2018, 10:26 pm

തുടരെ രണ്ട് സിക്‌സറുമായി ശ്രേയസ് അയ്യര്‍; അടുത്ത പന്തില്‍ വിക്കറ്റെടുത്ത് തിരിച്ചടിച്ച് സുന്ദര്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 175 റണ്‍സ് വിജയ ലക്ഷ്യം. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മസ്തരത്തില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 174 റണ്‍സ് അടിച്ചു കൂട്ടിയത്. ഇന്ത്യന്‍ യുവതാരങ്ങളായ ശ്രേയസ് അയ്യരിന്റെയും റിഷഭ് പന്തിന്റെയും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഡല്‍ഹ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

തുടക്കത്തിലെ നായകന്‍ ഗൗതം ഗംഭീറിന്റെയും ജാസണ്‍ റോയിടുടെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അയ്യരിന്റെയും പന്തിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഡല്‍ഹിയുടെ മുന്നേറ്റം. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 3 സിക്‌സിന്റെയും 4 ഫോറിന്റെയും പിന്‍ബലത്തില്‍ 52 റണ്ണാണ് നേടിയത്. റിഷഭ് പന്ത് 48 പന്തുകളില്‍ 7 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയോടെ 85 റണ്‍സും നേടി.

ബാംഗ്ലൂരിന്റെ യുവതാരം വാഷിങ് ടണ്‍ സുന്ദറിന്റെ ഒരോവറില്‍ തുടരെ രണ്ട് സിക്‌സുകള്‍ പറത്തിയ ശേഷമായിരുന്നു ശ്രേയസ് അയ്യര്‍ പുറത്തായത്. തുടരെ സിക്‌സുകളുമായി അയ്യര്‍ മികച്ച നിലയിലേക്ക് മുന്നേറവെയായിരുന്നു സുന്ദര്‍ മനോഹരമായ ബോളിലൂടെ ശ്രേയസിനെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചത്.

ഡല്‍ഹി ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ആദ്യ രണ്ടു പന്തുകളിലും അയ്യര്‍ സിക്‌സര്‍ നേടുകയായിരുന്നു. ഇതോടെ താരം ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാം ബോള്‍ ഓഫ് സൈഡില്‍ വന്ന പന്ത് അയ്യര്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും സിറാജിന്റെ കൈകളിലേക്കായിരുന്നു പന്തെത്തിയത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more