World News
ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 28, 09:04 am
Friday, 28th January 2022, 2:34 pm

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനാണ് ആക്രമണത്തിന്റെ വിവരം പുറത്തുപറഞ്ഞത്. സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയോടായിരുന്നു പ്രതികരണം.

”മിനിമം ആറ് റോക്കറ്റുകളെങ്കിലും വിമാനത്താവളത്തിന് നേരെ ഷോട്ട് ചെയ്തു. ഇവ റണ്‍വേക്ക് സമീപത്തായോ പാര്‍ക്കിങ് ഏരിയയിലോ ആയി വീണു,” വിവിധ സ്രോതസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ജീവഹാനിയോ ആളുകള്‍ക്ക് മറ്റ് പരിക്കുകളോ സംഭവിച്ചിട്ടില്ല എന്നാണ് ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇറാഖ് പ്രാദേശിക സമയം പുലര്‍ച്ചെ 4:30നായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Content Highlight: Six Rockets Target Baghdad Airport In Iraq, Plane Damaged, Report