അമൃത്സര്‍: അമൃത്സറില്‍ ഓക്സിജന്‍ ക്ഷാമം മൂലം ആറ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ അഞ്ച് പേര്‍ കൊവിഡ് രോഗികളാണ്.
നീല്‍കാന്ത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടാണ് ആറ് രോഗികളും മരിച്ചതെന്ന് ആശുപത്രി എം.ഡി സുനില്‍ ദേവ്ഗണ്‍ പറഞ്ഞു.
അതേസമയം, ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജില്ലാ ഭരണകൂടത്തിന് അമൃത്സറിലെ സ്വകാര്യ ആശുപത്രികള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ലും ഓക്സിജന്‍ കിട്ടാതെ 20 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു.
ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 25 പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്.
ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Six patients die due to oxygen shortage in Amritsa