ഗുവാഹത്തി: അസം പൊലിസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മി(ഡി.എന്‍.എല്‍.എ)യുടെ ആറ് കേഡര്‍മാരെ വെടിവെച്ചുകൊന്നു. അസമിലെ മലയോര ജില്ലയായ ദിമാസ ഹസാവോയില്‍ പ്രവര്‍ത്തിക്കുന്ന വിമത സംഘടനയാണ് ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മി. വിമത സംഘടനകളുടെ ആദ്യ രൂപമായ ഹലാം ദോഗാ-നുന്‍സിയ, ഗാര്‍ലോസ തുടങ്ങിയ വിഭാഗങ്ങള്‍ പിരിച്ചുവിട്ടതിന് ശേഷമാണ് 2019 ല്‍ ഡി.എന്‍.എല്‍.എ രൂപീകരിച്ചത്.
പൊലിസിനെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടക്കുന്ന മിച്ചിബൈലൂങ്ങിലാണ് സംഭവം. വെസ്റ്റ് കാര്‍ബി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രകാശ് സോനോവാളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
In an early morning operation by @assampolice and Assam Rifles, six DNLA terrorists were neutralised in Dhansiri area of Karbi Anglong district. Large cache of arms & ammunition also recovered. @adgpi
— GP Singh (@gpsinghassam) May 23, 2021
അസമിലും നാഗാലാന്‍ഡിന്റെ ചില ഭാഗങ്ങളിലും വിമത സംഘം സജീവമാണ്. മെയ് 19ന് അസം-നാഗാലാന്‍ഡ് അതിര്‍ത്തിയിലെ ധന്‍സിരിയില്‍ ഡി.എന്‍.എല്‍.എ കേഡര്‍മാര്‍ ഒരു യുവാവിനെ കൊലപ്പെടുത്തയിരുന്നു.
‘അസം പൊലിസും അസം റൈഫിള്‍സും കാര്‍ബി, ആംഗ്ലോംഗ് ജില്ലയിലെ ധന്‍സിരി പ്രദേശത്ത് രാവിലെ നടത്തിയ നടത്തിയ ഓപ്പറേഷനില്‍ ആറ് ഡി.എന്‍.എല്‍.എ തീവ്രവാദികളെ വധിച്ചു. ഇവിടെ നിന്ന് വലിയ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു,’ അസം പൊലീസ് ഡി.ജി.പി ജി.പി സിംഗ് ട്വീറ്റില്‍ പറഞ്ഞു.
In a joint operation, Assam Police & @official_dgar neutralised 6 DNLA militants in Dhansiri Area of Karbi Anglong, during the early morning hours today.
A huge cache of arms & ammunition has been recovered.
Kudos to @karbianglongpol & @DimahasaoPolice, for their brave efforts.
— Assam Police (@assampolice) May 23, 2021
അസമിലെ നാഗോണ്‍ ജില്ലയുടെ ഭാഗങ്ങളും നാഗാലാന്‍ഡിലെ ദിമാപൂരും ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ദിമാറാജി എന്ന പ്രത്യേക സംസ്ഥാനമാണ് ഡി.എന്‍.എല്‍.എയുടെ ലക്ഷ്യം.
ഇതിനായി ദിമാല പീപ്പിള്‍സ് സുപ്രീം കൗണ്‍സില്‍ എന്ന പേരില്‍ ഒരു ബദല്‍ സര്‍ക്കാര്‍ എന്ന ആശയത്തില്‍ സായുധ അക്രമങ്ങള്‍ക്ക് ഡി.എന്‍.എല്‍.എ നേതൃത്വം നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTENT HIGHLIGHTS : Six members of the Assamese rebel group Dimasa National Liberation Army have been killed in Encounter