മാധ്യമ പ്രര്‍ത്തനത്തിന്റെ ഭാഗമായി നഗരങ്ങളിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കലാപത്തിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് നേരിടാനാണ് പുതിയ പ്രസിഡന്റിന് കീഴില്‍ ഭരണകൂടം തയ്യാറെടുക്കുന്നത്.
വാഷിംഗ്ടണ്‍: ഡൊണാണ്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞക്കെതിരായുള്ള പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത ആറു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചുമതലയേറ്റ് നാലു ദിവസം പിന്നിട്ടപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് മുന്നോട്ട് പോകുന്നത്. സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സമയത്ത് നഗരത്തിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതാണ് കേസെടുക്കാന്‍ കാരണമായത്.
Also read കളിച്ചു തന്നെ വളരണം മക്കളെ
10 വര്‍ഷം വരെ തടവും 25,000ഡോളര്‍ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാധ്യമ പ്രര്‍ത്തനത്തിന്റെ ഭാഗമായി നഗരങ്ങളിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കലാപത്തിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് നേരിടാനാണ് പുതിയ പ്രസിഡന്റിന് കീഴില്‍ ഭരണകൂടം തയ്യാറെടുക്കുന്നത്. വാഷിംഗ്ടണ്‍ ഡി.സി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത്. അമേരിക്കയുടെ ചരിത്രത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റിനെതിരെ ഉയരുന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനായിരുന്നു വാഷിംഗ്ടണ്‍ സാക്ഷ്യം വഹിച്ചിരുന്നത്. കോടതിയില്‍ ഹാജരായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ വരുന്ന മാസങ്ങളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങള്‍ ജോലിയുടെ ഭാഗമായി സംഭവം റിപ്പോര്‍ട്ട് ചെയ്യുക മാത്രമായിരുന്നെന്നും ഇതിനെതിരായാണ് സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. നേരത്തെ സത്യപ്രതിജ്ഞക്കിടെയുണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ 200പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.