ആറ് മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ കഴിയില്ല
Tech
ആറ് മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ കഴിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 10:57 pm

ന്യൂദല്‍ഹി: പബ്ജിക്ക് വീണ്ടും നിയന്ത്രണം. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇനി തുടര്‍ച്ചയായി ഇനി ആറ് മണിക്കൂര്‍ മാത്രമെ പബ്ജി കളിക്കാന്‍ കഴിയൂ. ഇന്ത്യന്‍ കളിക്കാര്‍ക്ക് മാത്രമാണ് നിയന്ത്രണം.

കളിക്കാര്‍ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിച്ചാല്‍ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങള്‍ പരമാവധി പരിധി എത്താന്‍ പോവുകയാണെന്ന സന്ദേശവും ലഭിക്കും.

ALSO READ: ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിംഗ് ഇനി ഗൂഗിള്‍ പേ വഴിയും

ആറ് മണിക്കൂറിന് ശേഷം കളിക്കാര്‍ക്ക് “ഹെല്‍ത്ത് റിമൈന്റര്‍” എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.

പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമര്‍ശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ആറേ പേര്‍ ബിരുധ വിദ്യാര്‍ത്ഥികളായിരുന്നു.