| Thursday, 22nd June 2017, 3:32 pm

ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മുടെയൊക്കെ വീടുകളില്‍ ദിവസവും എത്ര ഭക്ഷണമാണ് പാഴാക്കുന്നത്. ഒന്ന് ഓര്‍ത്തുനോക്കൂ. നമ്മള്‍ പണം ചിലവഴിച്ചു വാങ്ങിക്കൂട്ടുന്നതില്‍ 10 ശതമാനമെങ്കില്‍ പലപ്പോഴും പാഴാക്കുകയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഭക്ഷണങ്ങള്‍ വെറുതെ പാഴാക്കുന്നത് ഒഴിവാക്കാം.

സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കുക

നമ്മളൊരിക്കലും മനപൂര്‍വ്വം ഭക്ഷണം പാഴാക്കില്ല. വീട്ടിലെ ഫ്രിഡ്ജില്‍ എന്തൊക്കെയുണ്ടെന്ന് ഓര്‍ക്കാതെ വീണ്ടും വീണ്ടും വാങ്ങിക്കൂട്ടുന്നതാണ് ഭക്ഷ്യവസ്തുക്കള്‍ പാഴാക്കേണ്ടിവരുന്ന ഒരു സാഹചര്യം. അതുകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ എളുപ്പം കേടുവരുന്നവരെ ആവശ്യമുണ്ടെങ്കില്‍ മാത്രമേ വാങ്ങാനാവൂ.

ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാല്‍ കാണുന്നതൊക്കെ വാങ്ങാന്‍ തോന്നും. അതുകൊണ്ട് പോകുന്നതിനുമുമ്പു തന്നെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ആവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുള്ള അളവില്‍ മാത്രം വാങ്ങിക്കുക.

പദ്ധതി തയ്യാറാക്കുക

വീട്ടില്‍ ആഹാരം പാകം ചെയ്യുമ്പോള്‍ എത്രപേര്‍ക്ക് വേണം എന്നത് മുന്‍കൂറായി ആരാഞ്ഞ് ആവശ്യത്തിനു മാത്രം തയ്യാറാക്കുക. പാര്‍ട്ടിക്കോ മറ്റോ പോകാനുണ്ടെങ്കില്‍ അക്കാര്യം മനസില്‍വെച്ചുവേണം ഭക്ഷണം തയ്യാറാക്കാന്‍.

ഭക്ഷണം ശരിയായ രീതിയില്‍ സൂക്ഷിക്കുക

ഭക്ഷ്യവസ്തുക്കള്‍ അടച്ചുവെയ്ക്കണം. എളുപ്പം കേടാവുന്നവയാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

കാലാവധി നോക്കുക

പാക്കറ്റിലുളള ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ കാലാവധി നോക്കി അടുത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷം വാങ്ങുക.

We use cookies to give you the best possible experience. Learn more