നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് മൂന്നാലെണ്ണം വളരുമോ?
Daily News
നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് മൂന്നാലെണ്ണം വളരുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2017, 3:51 pm

hair

മുടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ അബദ്ധധാരണകളുണ്ട്. അതിലൊന്നാണ് നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വരുമെന്നത്. എന്നാല്‍ ഇത്തരം ധാരണകളുടെ ശരിയായ വശം വിശദീകരിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റായ സുരുചി പുരി.

വെളുത്ത ഒരു മുടിയുണ്ടെങ്കില്‍ കൂടുതല്‍ വെളുത്ത മുടി പ്രത്യക്ഷപ്പെടുമെന്നതിന്റെ ലക്ഷണമാണത്. നമ്മള്‍ ഈ മുടി പിഴുതു കളഞ്ഞാല്‍ കൂടുതല്‍ വെളുത്ത മുടികള്‍ കണ്ടു തുടങ്ങും എന്നതാണ് ഈ അബദ്ധ ധാരണ വളരുന്നതിനു പിന്നില്‍. പക്ഷെ കൂടുതല്‍ നരച്ച മുടി വരാന്‍ കാരണം പിഴുതു കളയുന്നതല്ല. പകരം പ്രകൃത്യാ തന്നെയുണ്ടാവുന്നതാണ്.

ഗര്‍ഭാവസ്ഥയില്‍ മുടി കളര്‍ ചെയ്യരുത് എന്ന ധാരണ ചിലര്‍ക്കിടയിലുണ്ട്. ഇത് തെറ്റാണ്. ഡൈയില്‍ ഉണ്ടാവുന്ന അമോണിയ ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് പ്രശ്‌നമാകും. പക്ഷെ അമോണിയ ഇല്ലാത്ത ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു പ്രശ്‌നവുമില്ല.


Also Read:സ്ത്രീകളെ ഉപദ്രവിച്ചാല്‍ തലയറുത്തുകളയും: മക്കളോട് ഷാരൂഖ് ഖാന്‍


വളരെ വിലകൂടിയ ഉല്പന്നങ്ങള്‍ മാത്രമേ മുടിയ്ക്ക് ആരോഗ്യം നല്‍കൂവെന്ന ധാരണ ചിലരിലുണ്ട്. എന്നാല്‍ നല്ല പോഷകസമ്പുഷ്ടമായ ഡയറ്റും നിങ്ങളുടെ ഊര്‍ജ്ജസ്വലതയുമെല്ലാം മുടിയെയും സംരക്ഷിക്കും.

ബിയര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടി സോഫ്റ്റാക്കുമെന്ന ധാരണ ശരിയല്ല. എന്നാല്‍ ബിയറിലെ ആല്‍ക്കഹോള്‍ മുടി ഡ്രൈ ആക്കുകയാണ് ചെയ്യുക.

ഇടയ്ക്കിടെ മുടി വെട്ടുന്നത് മുടി വേഗത്തില്‍ വളരാനിടയാക്കുമെന്ന ചിന്തയും ശരിയല്ല. ആരോഗ്യകരമായ തലയോട്ടിയാണ് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. എട്ടോ ഒമ്പതോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.