| Tuesday, 18th February 2020, 2:53 pm

ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം: അപസ്മാരമെന്ന് മാതാപിതാക്കള്‍; കേസെടുത്ത് പൊലിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: ഒരു വീട്ടിലെ ആറു കുട്ടികള്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. 93 ദിവസം പ്രായമുള്ള കുട്ടി കൂടി ചൊവ്വാഴ്ച മരിച്ചതോടെയാണ് മുന്‍വര്‍ഷങ്ങളില്‍ നടന്ന മറ്റു കുട്ടികളുടെ മരണം കൂടി ചര്‍ച്ചയായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരൂരിലെ റഫീഖ് – സബ്‌ന ദമ്പതികളുടെ ആറ് കുട്ടികളും ചെറുപ്രായത്തിലാണ് മരിച്ചത്. മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇതില്‍ അഞ്ച് പേരും ഒരു വയസ്സിന് താഴെയുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി മാത്രം നാലര വയസ്സ് ആയപ്പോഴും.

ചൊവ്വാഴ്ച മരിച്ച കുട്ടിയടക്കം എല്ലാവരെയും പോസ്റ്റ്മാര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കുട്ടികളുടെ മരണത്തില്‍ പരാതിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആറ് കുട്ടികളും മരിക്കാന്‍ കാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കളുടെ വാദം.

We use cookies to give you the best possible experience. Learn more