രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
national news
രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2020, 9:32 am

ജയ്പ്പൂര്‍: രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയായിരുന്നു എം.എല്‍.എമാര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

എ.ഐ.സി.സി രാജസ്ഥാന്‍ ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ എം.എല്‍.എമാര്‍ക്കൊപ്പമുണ്ടായിരുന്നു. നിരുപാധികമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് ആറ് എം.എല്‍.എമാരും പറഞ്ഞതായി പാണ്ഡെ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.മാരുടെ പാര്‍ട്ടി മാറ്റം എന്നതും ശ്രദ്ദേയമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 100 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം പാലിക്കുന്നതിനെ തുടര്‍ന്നായിരുന്നു മായാവതിയുടെ വിമര്‍ശനം. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ വിഷയത്തില്‍ താത്പര്യമില്ലെന്നും പ്രിയങ്ക ഇതില്‍ മൗനം പാലിക്കുന്നതു ദുഃഖകരമാണെന്നുമായിരുന്നു മായാവതിയുടെ വിമര്‍ശനം.