ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മാനേജ്‌മെന്റില്‍ തര്‍ക്കം. ഇതിനെ തുടര്‍ന്ന് ആറ് ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു. ക്ലബ്ബ് പ്രസിഡണ്ട് മരിയ ബര്‍തമ്യൂ ക്ലബ്ബിനെ നയിക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നാരോപിച്ചാണ് രാജി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ക്ലബ്ബിന്റെ നാല് വൈസ് പ്രസിഡണ്ടുമാരില്‍ രണ്ട് പേരും രാജിവെച്ചവരില്‍ പെടുന്നു. ബാഴ്‌സലോണയുടെ താരങ്ങളെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കാന്‍,ക്ലബ്ബ് തന്നെ ഒരു സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ടെന്ന തരത്തില്‍ പുറത്തു വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തതിലും രാജിവെച്ചവര്‍ അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ക്ലബ്ബില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെന്ന് രാജിവെച്ചവര്‍ ആവശ്യപ്പെട്ടു. കൊവിഡ് മൂലം ക്ലബ്ബിനുണ്ടായേക്കാവുന്ന നഷ്ടങ്ങളില്‍ ആറ് പേരും ആശങ്ക രേഖപ്പെടുത്തി.
ഇക്കാര്യം വ്യക്തമാക്കി ക്ലബ്ബ് പ്രസിഡണ്ടിന് കത്ത് നല്‍കി. പുതിയ അംഗങ്ങളെ ഉടന്‍ തെരഞ്ഞെടുക്കുമെന്നാണ് ബാഴ്‌സയുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ