തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്കെതിരെ വെളിപ്പെടുത്തലുമായി സാക്ഷി. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍ തിരൂര്‍.
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്കെതിരെ വെളിപ്പെടുത്തലുമായി സാക്ഷി. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍ തിരൂര്‍.
വിചാരണ സമയത്ത് കോടതിയില്‍ പറയാന്‍ ഉദേശിച്ച കാര്യങ്ങളാണിതെന്നും മാധ്യമങ്ങള്‍ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചതോടെ വെളിപ്പെടുത്തിയതാണെന്നുംസാക്ഷി പറഞ്ഞു.
അനധികൃതമായിട്ടുള്ള പണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഓഫീസില്‍ പണം കൊണ്ടുവന്നപ്പോള്‍ സൂക്ഷിച്ചതാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
കുഴല്‍പ്പണം എത്തിച്ച ധര്‍മരാജന് ബി.ജെ.പി മുറിയെടുത്ത് നല്‍കിയെന്നും ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നുവെന്നും പണമാണ് ചാക്കിലെന്ന് അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ തീരൂര്‍ പറഞ്ഞു.
കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് വഴിയെ പറയുമെന്നും ധര്‍മരാജന് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീശന്‍ പറഞ്ഞു.
സതീശന്‍ തീരൂര്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം നേരത്തെ പൊലീസില്‍ നല്‍കിയ വിവരങ്ങള്‍ തന്നെയാണ്. കേസില്‍ 23 പ്രതികളെ കുഴല്‍പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ നടക്കാനിരിക്കെയാണ് സതീശന്റെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന കുഴല്‍പണം ദേശീയ പാതയില്‍ വെച്ച് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ധര്‍മരാജന്‍ പരാതി നല്‍കിയിരുന്നു. ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന കുഴല്‍ പണമാണിതെന്ന് ധര്‍മരാജന്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.
Content Highlight: Six bags full of money were delivered to the election fund; Witness reveals against BJP in Kodakara pipeline case