സിയാച്ചിനില്‍ മഞ്ഞുവീഴ്ച്ച: ആറ് സൈനികര്‍ കൊല്ലപ്പെട്ടു
India
സിയാച്ചിനില്‍ മഞ്ഞുവീഴ്ച്ച: ആറ് സൈനികര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th December 2012, 5:18 pm

ലഡാക്ക്: മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് സിയാച്ചിനില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. []

ലഡാക്കിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. അസം റജിമെന്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. സിയാച്ചിനിലെ ഹനീഫ് സബ് സെക്ടറിനടുത്താണ് ഹിമപാതമുണ്ടായതെന്നും കാണാതായ സൈനികനു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കാരക്കോറം റേഞ്ചിലെ സിയാച്ചിന്‍ മേഖല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ്. ഇന്ത്യ, പാക്കിസ്ഥാന്‍ സൈനിക സാന്നിധ്യമുള്ള മേഖലയാണിത്.

കാഷ്മീര്‍ താഴ്‌വരയില്‍ മഞ്ഞുമലകള്‍ ഇടിഞ്ഞു അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ച്ച ഇപ്പോഴുംശക്തമായി തുടരുകയാണ്.  അതേസമയം രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ജമ്മു-ശ്രീനഗര്‍ ഹൈവേ ഇന്ന്  തുറന്നു.