മുംബൈ: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന മുഖപത്രം സാംമ്‌ന. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് ഉത്തരവാദിത്വമുള്ള ഒരു നേതാവ് എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി കാട്ടിത്തന്നുവെന്നാണ് സാംമ്‌നയുടെ പ്രശംസ.
വൈറസ് ഭീഷണി മുന്‍കൂട്ടി കണ്ട രാഹില്‍ ഗാന്ധി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിന് നിരന്തം മുന്നറിയിപ്പ് നല്‍കി. അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിനെ താഴെ ഇറക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പിയെന്നും ശിവസേന പറഞ്ഞു.
രാജ്യത്തിന്റെ പ്രയോജനത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും പരസ്പര ചര്‍ച്ചകള്‍ നടത്തണം. ബി.ജെ.പിയുടെ വിജയത്തിന്റെ ഭൂരിഭാഗം കാരമം രാഹുലിന്റെ പ്രതിച്ഛായക്ക് കളങ്കം വന്നതിനാലാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ പ്രശംസിക്കേണ്ടതുണ്ടെന്നും ശിവസേന പറഞ്ഞു.
കോണ്‍ഗ്രസിനെയും മുഖപത്രം അഭിനന്ദിച്ചു. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസിന്റേത് ഒരു മാതൃകയാണന്നാണ് പ്രശംസ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.