| Wednesday, 12th July 2023, 11:18 am

ഡോ. ശിവരാജ് കുമാര്‍-കാര്‍ത്തിക് അദ്വൈത് ചിത്രം #ShivannaSCFC01 അനൗണ്‍സ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുധീര്‍ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ഡോ. ശിവരാജ് കുമാര്‍ അടുത്ത ചിത്രം പ്രഖ്യാപിച്ചു. #ShivannaSCFC01 എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. കാര്‍ത്തിക് അദ്വൈതിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സുധീര്‍ ചന്ദ്ര ഫിലിം കമ്പനിയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ്. ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ കോണ്‍സെപ്റ്റ് പോസ്റ്ററിലൂടെയാണ് അനൗണ്‍സ്‌മെന്റ് നടത്തിയത്.

വിക്രം വേദ, കൈതിയിലൂടെ പ്രശസ്തനായ സാം സി.എസ്. സംഗീതം നിര്‍വഹിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചില താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാന്‍ സൗത്ത് ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആര്‍.ഒ. – ശബരി

Content Highlight: sivaraj kumar new movie update

Latest Stories

We use cookies to give you the best possible experience. Learn more