| Saturday, 19th December 2020, 8:23 pm

മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡി.സി ബുക്‌സിന്റെ പുരസ്‌കാരം ശിവന്‍ എടമനയുടെ ‘ന്യൂറോ ഏരിയ’യ്ക്ക്. അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ രചനാ മത്സരത്തിലാണ് ന്യൂറോ ഏരിയ മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടത്.

സംവിധായകന്‍ ജീത്തു ജോസഫാണ് ഫലപ്രഖ്യാനം നടത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

ഡോ. പി.കെ. രാജശേഖരന്‍, സി.വി ബാലകൃഷ്ണന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങുന്ന സമിതിയാണ് വിജയിയെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണം 2021 ജനുവരി 12 ന് നടക്കും.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവന്‍ മലയാള മനോരമ ചില്‍ഡ്രന്‍സ് ഡിവിഷനില്‍ സീനിയര്‍ സബ് എഡിറ്ററാണ്.

ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sivana Edamana won Best Crime Fiction Novel

We use cookies to give you the best possible experience. Learn more