| Friday, 23rd June 2023, 10:20 pm

സായ് പല്ലവിക്ക് പിന്നാലെ മൃണാള്‍ താക്കൂറിന്റെയും നായകനാവാന്‍ ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.ആര്‍. മുരുഗദോസും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രം ഉടന്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചില്‍ ഈ കൂട്ടുകെട്ടിനെ പറ്റിയുള്ള സൂചനകള്‍ ശിവകാര്‍ത്തികേയനും തന്നിരുന്നു.

ചിത്രത്തില്‍ നായികയായി മൃണാള്‍ താക്കൂറായിരിക്കും എത്തുക. കമല്‍ഹാസന്‍ നിര്‍മിക്കുന്ന പേരിടാത്ത ചിത്രത്തിന് ശേഷം എസ്. കെ നായകനാവുന്ന ചിത്രത്തില്‍ പെയറായി മൃണാള്‍ എത്തുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാവീരവനാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്യുന്ന മാവീരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അദിതി ശങ്കറാണ് മാവീരനില്‍ നായികയാവുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം ജൂലൈ 14ന് തിയേറ്ററുകളിലെത്തും.

മാവീരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി ആണ് നായിക. ശിവകാര്‍ത്തികേയന്‍ ഒരു സൈനിക മേജറായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും കാശ്മീര്‍ മേഖലയിലാണ് ചിത്രീകരിക്കുന്നത്.

വിജയ് ദേവരകൊണ്ടക്കൊപ്പമുള്ള തെലുങ്ക് ചിത്രമാണ് മൃണാളിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
പരശുറാം പെറ്റ്‌ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

മൃണാള്‍ പ്രധാന കഥാപാത്രമായ ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന ആന്തോളജി ചിത്രം ജൂണ്‍ 29 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

Content Highlight: Sivakarthikeyan to play Mrunal Thakur’s hero

Latest Stories

We use cookies to give you the best possible experience. Learn more