| Friday, 14th July 2023, 2:25 pm

ഫാന്റസി ഏറ്റെടുത്ത് പ്രേക്ഷകര്‍; മാവീരന് കിടിലന്‍ തുടക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണ്‍ അശ്വിന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഫാന്റസി ആക്ഷന്‍ ഡ്രാമ ചിത്രം മാവീരന്‍ റിലീസ് ആയിരിക്കുകയാണ്.

വമ്പന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 500ലധികം തിയേറ്ററിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ഫാന്റസി ഴോണറില്‍ കാണാന്‍ പറ്റിയ മികച്ച ചിത്രം തന്നെയാണ് മാവീരന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപെടുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ചിത്രത്തിലെ ശിവ കാര്‍ത്തികേയന്റെ പ്രകടനം മികച്ച് നിന്നുവെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കല്ലുകടിയായെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള ചിത്രമാകും മാവീരന്‍ എന്നും ചിത്രത്തിന്റെ ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നു.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കാനുള്ളതുണ്ടെന്ന് പറയുന്നവരും കുറവല്ല. അദിതി ശങ്കര്‍, മിഷ്‌കിന്‍, യോഗി ബാബു, സരിത, സുനില്‍, മോനിഷ ബ്ലെസ്സി എന്നിവരാണ് മാവീരനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

സംവിധായകന്‍ മിഷ്‌കിനാണ് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ സ്വന്തം ബാനറില്‍ നിര്‍മിച്ച ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയിന്റ് മൂവീസാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിധു അയ്യണ്ണയാണ് മാവീരന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അയലാന്‍ എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആര്‍. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായിട്ടാണ് അയലാന്‍ പ്രദര്‍ശനത്തിന് എത്തുക.

Content Highlight: Sivakarthikeyan’s  Maaveeran gets good  excellent Reviews 

We use cookies to give you the best possible experience. Learn more