| Saturday, 30th October 2021, 1:33 pm

കേരളത്തിലും സൂപ്പര്‍ഹിറ്റായി ഡോക്ടര്‍; ശിവകാര്‍ത്തികേയന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 100 കോടി ക്ലബിലേയ്ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്ത ‘ഡോക്ടര്‍’ നൂറ് കോടി ക്ലബിലേയ്ക്ക് കടക്കാനൊരുങ്ങുന്നു. ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറിയ ചിത്രം ഇതുവരെ 90 കോടിയുടെ വരുമാനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ശിവകാര്‍ത്തികേയന്റെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഡോക്ടര്‍. ഒക്ടോബര്‍ 9ന് തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത് ഈ മാസം 27നായിരുന്നു.

കേരളത്തിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 90 കോടി നേടിയ ചിത്രം കേരളത്തില്‍ നിന്നുള്ള കളക്ഷനിലൂടെ 10 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്ക മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി, അര്‍ച്ചന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും കെ.ജെ.ആര്‍ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sivakarthikeyan’s Doctor soon to secure position in 100 crore club

We use cookies to give you the best possible experience. Learn more