| Sunday, 9th July 2023, 11:05 pm

കഴിവുള്ള അഭിനേതാക്കളുടെ നാടാണ് കേരളം; നല്ല സിനിമകളെ കേരളീയർ എപ്പോഴും പ്രോത്സാഹിപ്പിക്കും: ശിവകാർത്തികേയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളം കഴിവുള്ള അഭിനേതാക്കളുടെ നാടെന്ന് നടൻ ശിവകാർത്തികേയൻ. നല്ല സിനിമകളെ കേരളത്തിലെ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കുമെന്നും പ്രൊമോഷനുകൾക്കായി കേരളത്തിൽ വരുമ്പോൾ മലയാളി പ്രേക്ഷകരുടെ സ്നേഹം എപ്പോഴും സ്‌പെഷ്യൽ ആയി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവീരൻ എന്ന ചിത്രത്തിൻറെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ തവണ കേരളത്തിൽ വരുമ്പോഴും വളരെ സന്തോഷമാണ്. കാഴ്ചകൾ കാണാനും ഇവിടുത്തെ ഭക്ഷണങ്ങൾ കഴിക്കാനും ഭയങ്കര ഇഷ്ടമാണ്. പ്രൊമോഷൻ പരിപാടികൾക്കായി കേരളത്തിൽ വരുമ്പോൾ പ്രേക്ഷകർ തരുന്ന സ്നേഹം എപ്പോഴും സ്‌പെഷ്യൽ ആണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് അതുപോലെ തന്നെ മികച്ച നടന്മാരുടെയും നാടാണ്. മലയാള സിനിമകൾ ഒരുപാട് കാണാറുണ്ട്.

നല്ല സിനിമകളെ എപ്പോഴും മലയാളിപ്രേക്ഷകർ പ്രോത്സാഹിപിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു നല്ല സിനിമ ആയിരിക്കും എന്റെ പുതിയ ചിത്രമായ മാവീരൻ,’ ശിവകാർത്തികേയൻ പറഞ്ഞു.

ശിവകാർത്തികേയനെ നായകനാക്കി മഡോൺ അശ്വിൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രമാണ് മാവീരൻ. അഥിതി ശങ്കർ, മിഷ്കിൻ, യോഗി ബാബു, സരിത, സുനിൽ, മോനിഷ ബ്ലെസ്സി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂലൈ 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Content Highlights: Sivakarthikeyan on Kerala

We use cookies to give you the best possible experience. Learn more