|

മാസ് ലുക്കില്‍ ശിവ കാര്‍ത്തികേയന്‍; മാവീരന്‍ ടൈറ്റില്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡോണ്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. മാവീരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. മണ്ടേല എന്ന ചിത്രത്തിന് ശേഷം മഡോണ അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വന്‍ താരനിരയിലാണ് ഒരുങ്ങുന്നത്. കിയാര അദ്വാനിയാകും ചിത്രത്തില്‍ നായികയായി എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നിലവില്‍ പ്രിന്‍സ് എന്ന ചിത്രത്തിലാണ് ശിവ കാര്‍ത്തികേയന്‍ അഭിനയിക്കുന്നത്.
ചിത്രത്തിലെ ഫൈറ്റ് രംഗം അടങ്ങിയ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുളില്‍ വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. ശാന്തി ടാക്കിസിന്റെ ബാനറില്‍ അരുണ്‍ വിശ്വയാണ് മാവീരന്‍ നിര്‍മിക്കുന്നത്. ചിത്രം മഹാവീരഡൂ എന്ന പേരില്‍ തെലുങ്കിലും റിലീസ് ചെയ്യും. ഭരത് ശങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


അതേസമയം ഡോണ്‍ ആണ് ശിവ കാര്‍ത്തികേയന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വലിയ വിജയം കരസ്ഥമാക്കിയാണ് ചിത്രം തിയേറ്റര്‍ വിട്ടത്. 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

Content Highlight :Sivakarthikeyan new movie Maveeran Title Announced