തിരുവനന്തപുരം: ബാര്കോഴവിഷയത്തില് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ. ശിവഗിരി മഠത്തിലെ മഠാധിപതി പ്രകാശാനന്ദ ബിജുവിന്റെ വസതിലെത്തി പിന്തുണ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം ബാര്‍ കോഴ കേസില്‍ അന്വേഷണം വൈകിപ്പിക്കുന്നത് താനാണെന്ന സര്‍ക്കാരിന്റെ വാദം ബിജു രമേശ് തള്ളി.
മാണിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ താല്പര്യപ്പെടുന്നില്ലെന്നും. ഓരോ സാക്ഷികളും കൂറുമാറിയപ്പോഴാണ് താന്‍ കൂടുതല്‍ തെളിവുകള്‍ നലല്കിയതെന്നും ബിജു പറഞ്ഞു.
ബിജു രമേശ് തുടര്‍ച്ചയായി നടത്തുന്ന വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ വൈകിപ്പിക്കുന്നു എന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ള തെളിവുകള്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ ബിജു രമേശ് പുതിയ തെളിവുകള്‍ പുറത്തു വിട്ടതോടെ രാഷ്ട്രീയത്തിനകത്തുനിന്നും പുറത്തുനിന്നും മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. ബിജു നല്കിയ സി.ഡി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണ സംഘം ബിജുവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.