| Wednesday, 7th November 2018, 12:05 pm

ശിവസാദന്‍ ആചാരിയുടെ മരണത്തെ കുറിച്ച് വ്യാജപ്രചരണം; പി. ശ്രീധരന്‍പിള്ളക്കെതിരെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ച സംഭവത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടുംവിധം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ പ്രഥമദൃഷ്യാ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്. കൊച്ചി എസ്.പി ദിനേഷാണ് പ്രഥമദൃഷ്യാ നടപടിയെടുക്കേണ്ട കാര്യങ്ങള്‍ പരാതിയില്‍ കാണുന്നില്ലെന്ന് പറഞ്ഞത്.

സ്‌പെഷ്യല്‍ബ്രാഞ്ച് എ.എസ്.പിയ്ക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹമാണ് നടപടി എടുക്കേണ്ടതെന്നും പി. ദിനേഷ് പറഞ്ഞു. എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.


ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വിവാദത്തിലായവരില്‍ ഗായകന്‍ യേശുദാസും


കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കായിരുന്നു പരാതി ലഭിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രമോദ് പുഴങ്കര ആണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ശിവദാസന്‍ എന്ന തീര്‍ഥാടകന്‍ പൊലീസ് നടപടിയെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് ശ്രീധരന്‍പിള്ള നവംബര്‍ ഒന്നിന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ശിവദാസന്‍ മരിച്ച സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ വ്യാജ പ്രചരണം തള്ളി ശിവദാസന്റെ മകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായും പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയ്യതികളിലാണ്. വീട്ടുകാരുടെ പരാതിപ്രകാരമാണെങ്കില്‍ ഈ ദിവസങ്ങള്‍ക്കു ശേഷമാണ് ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇത് പത്തനംതിട്ട എസ്.പിയും സ്ഥിരീകരിച്ചിരുന്നു.


മോദി മാപ്പ് പറയണം; നോട്ട് റദ്ദാക്കലിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പാടെ തകര്‍ത്തു: കോണ്‍ഗ്രസ്


പൊലീസ് നടപടിക്കിടെയാണ് ശിവദാസന്‍ മരണപ്പെട്ടെതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്.പി സി. നാരായണന്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞിരുന്നു.

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള” വാര്‍ത്തകളായിരുന്നു സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നത്. ഈ വ്യാജ പ്രചരണം ഏറ്റുപിടിച്ച് കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തുകയായിരുന്നു.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നത്. ശിവദാസ് മരണപ്പെട്ടത് പൊലീസ് നടപടിയില്‍ അല്ലെന്ന തെളിവ് സഹിതമുള്ള പത്തനംതിട്ട പൊലീസ് മേധാവിയുടെ വിശദീകരണം വന്നതിനു ശേഷമായിരുന്നു ശ്രീധരന്‍പിള്ള വ്യാജ പ്രചരണം ഏറ്റുപിടിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more