മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള തമിഴ് നടിയും ഗായികയുമാണ് ശിവാംഗി കൃഷ്ണകുമാര്‍. 2019ല്‍ ശിവാംഗി സ്റ്റാര്‍ വിജയ്‌യില്‍ സംപ്രേഷണം ചെയ്ത തമിഴ് ഗാന മത്സരമായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ 2020ലെ കുക്കു വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ പോലും ശിവാംഗിക്ക് ആരാധകരെ ലഭിച്ചു.
ഇപ്പോള്‍ തനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയെ കുറിച്ച് പറയുകയാണ് ശിവാംഗി. നസ്രിയ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തി വന്‍വിജയമായ ഓം ശാന്തി ഓശാനയെ കുറിച്ചാണ് ശിവാംഗി സംസാരിച്ചത്. ആ സിനിമ കണ്ടപ്പോഴാണ് തനിക്ക് പ്രേമിക്കാന്‍ ഒരു പ്രതീക്ഷ വന്നതെന്നാണ് നടി പറയുന്നത്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവാംഗി.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഓം ശാന്തി ഓശാന. ആ സിനിമ കണ്ടപ്പോഴാണ് എനിക്ക് പ്രേമിക്കാന്‍ ഒരു പ്രതീക്ഷ വന്നത്. ചെറിയ കുട്ടിയായ നായികയും വലിയ ആളായ നായകനുമല്ലേ അതില്‍.
അതിലെ നസ്രിയ – നിവിന്‍ പോളി കോമ്പോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. റോളര്‍ കോസ്റ്റര്‍ വഴിയുള്ള നിവിന്‍ പോളിയുടെ എന്‍ട്രി സൂപ്പറാണ്. അങ്ങനെയുള്ള ഒരാള്‍ എനിക്കും ഉണ്ടാകുമോയെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,’ ശിവാംഗി കൃഷ്ണകുമാര്‍ പറയുന്നു.
Content Highlight: Sivaangi Krishnakumar Talks About Nivin Pauly’s Ohm Shanthi Oshaana Movie