| Monday, 9th December 2019, 9:18 am

മുഖ്യമന്ത്രിയെ തള്ളി യെച്ചൂരി; പിണറായി പറഞ്ഞത് കേരള നേതാക്കളോട് ചോദിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തിരാങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്ത് സി.പി.ഐ.എം പ്രവര്‍ത്തകരായ അലനും താഹക്കും നിയമസഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തെക്കുറിച്ച് കേരളത്തിലെ നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പിണറായി വിജയന്റെ നിലപാടിനെ തള്ളുന്നതായിരുന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുടെ മറുപടി.

അലനും താഹയും മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

കേരള പൊലീസ് നല്‍കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അതു പക്ഷേ, പാര്‍ട്ടി നിലപാടിന് അനുസൃതമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

രാജ്യത്ത് അനുദിനം സത്രീകള്‍ക്കെതിരെ നടന്നുവരുന്ന അക്രമസംഭവങ്ങളെയും യെച്ചൂരി വിമര്‍ശിച്ചു. ഉന്നാവോ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്ന് യെച്ചൂരി പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. സ്ത്രീകളുടെ പ്രശ്‌നമല്ല, ഇന്ത്യയുടെ പ്രശ്‌നമാണ്. നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണ്. അവ നടപ്പാക്കുകയാണ് വേണ്ടത്. 2012ലെ ദല്‍ഹി സംഭവത്തിനു ശേഷം കൊണ്ടുവന്ന നിയമം കര്‍ശനമായും പാലിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, അതിനിയും കടലാസിലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more