വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ.
സംഗീതത്തിന് പുറമെ സിനിമയിലും ചെറിയ തോതിൽ സിത്താര ഭാഗമായിട്ടുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് മുമ്പും സിത്താര സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിട്ടുണ്ട്.
ഭർത്താവ് വളരെ സപ്പോർട്ടീവ് ആണല്ലേയെന്ന് ചോദിക്കുന്നത് നിർഭാഗ്യകരം ആണെന്നാണ് സിത്താര പറയുന്നത്. എല്ലാ വീട്ടിലും അത് അങ്ങനെയാണ് വേണ്ടതെന്നും ഭാര്യ വളരെ സപ്പോർട്ട് ആണെന്ന് കുറച്ച് വീടുകളിൽ മാത്രമേ കേൾക്കാറുള്ളൂവെന്നും സിത്താര പറഞ്ഞു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് സിത്താര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഭർത്താവ് വളരെ സപ്പോർട്ടീവ് ആണല്ലേയെന്ന് ചോദിക്കുന്നത് വളരെ സ്പെഷ്യൽ ആയിട്ടുള്ള കാര്യമല്ല. അതാണ് വേണ്ടത് എല്ലാ വീട്ടിലും. തിരിച്ചും അതുപോലെ തന്നെയാണ്.
എന്നാൽ ഭാര്യ വളരെ സപ്പോർട്ടീവ് ആണല്ലേയെന്ന് വളരെ കുറച്ച് വീട്ടില്ലേ പറഞ്ഞ് കേൾക്കാറുള്ളു. വലിയ പോയിന്റ് പോലെയൊക്കെ പറയും വിജയം നേടിയ പുരുഷന് പിന്നിൽ സ്ത്രീയുണ്ടെന്ന്. എന്നാൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോഴൊന്നും കാണാറില്ല. ഭർത്താവിന്റെ സപ്പോർട്ട് കൊണ്ടാണെന്ന് പറയും.
അതാണ് വേണ്ടത്. അതൊരു ഭാഗ്യമാവുന്നു എന്നത് ഒരു നിർഭാഗ്യകരമാണ്. ഭാഗ്യവശാൽ എനിക്ക് സപ്പോർട്ടീവ് ആയൊരു കുടുംബം കിട്ടിയെന്ന് പറയുന്നത് ഭാഗ്യമല്ല.
ശരിക്കും എല്ലാവരും അത് അർഹിക്കുന്നുണ്ട്. എല്ലാവർക്കും അങ്ങനെയാണ് വേണ്ടത്,’സിതാര പറയുന്നു.
Content Highlight: Sithara Talk About Importance Of Family