Advertisement
Entertainment
'തരുണി' ഇതുവരെ കണ്ടത് രണ്ടരലക്ഷത്തോളം പേര്‍; നന്ദിയറിയിച്ച് സിതാര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 17, 01:05 pm
Sunday, 17th October 2021, 6:35 pm

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട മ്യൂസിക്-ഡാന്‍സ് വീഡിയോ ഇതുവരെ കണ്ടു തീര്‍ത്തത് രണ്ടരലക്ഷത്തോളം പേര്‍.

സിതാര പാടിയഭിനയിച്ച തരുണി എന്ന വീഡിയോ ഹിറ്റായതിന് പിന്നാലെ ആരാധകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് താരം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

പാട്ടിലെ ചില വരികള്‍ പങ്കുവെച്ചുകൊണ്ട് എല്ലാവര്‍ക്കും നന്ദി എന്നാണ് സിതാര പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. സിതാര നൃത്തം ചെയ്യുന്നതിന്റെ വീഡിയോയില്‍ നിന്നുള്ള ഒരു രംഗവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നര്‍ത്തകി കൂടിയായ സിത്താരയുടെ നൃത്ത രംഗങ്ങളും പാട്ട് പാടുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് തരുണി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മിഥുന്‍ ജയരാജ് സംഗീത സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്.

പോസ്റ്റിന് ലഭിക്കുന്ന കമന്റുകളില്‍ അധികവും നൃത്തത്തിലും പാട്ടിലും ഒരുപോലെ കഴിവുതെളിയിച്ച സിതാരയെ അഭിനന്ദിച്ചുകൊണ്ടുള്ളവയാണ്.

മൂന്നു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് സിതാരയുടെ ചാനലിന് യൂട്യൂബില്‍ ഉള്ളത്. സിതാരയുടെ പാട്ടുകളുടെയും നൃത്തം ചെയ്യുന്നതിന്റേയും വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി ആരാധകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sithara Krishnakumar Musical Dance Video Tharuni