ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ അഭിനന്ദിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്തതിനാണ് യെച്ചൂരിയുടെ അഭിനന്ദനം.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമം കൊണ്ടു വന്നത് രാജ്യത്ത് വര്‍ഗീയ അന്തരീക്ഷം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പഞ്ചാബ് ഉള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കില്ലെന്ന് തീരുമാനമെടുത്തത് തെളിയിക്കുന്നത് രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നിയമത്തിനെതിരാണെന്നാണ്. എന്‍.പി.ആര്‍ നടപ്പിലാക്കുകയാണെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം മനുഷ്യരുടെയും പൗരത്വം അപടകത്തിലാക്കുമെന്നും യെച്ചൂരി പറഞ്ഞു.
നിലവില്‍ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ നമ്മള്‍ യോജിച്ചു പോരാടേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ദല്‍ഹി കലാപത്തെ കുറിച്ചും യെച്ചൂരി പ്രതികരിച്ചു. കലാപം വലിയ നഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയത്. സര്‍ക്കാരും പൊലീസ് സംവിധാനവും കൂട്ടാളികളെ പോലെയാണ് പെരുമാറിയത്. ആരാണ് കലാപത്തിന് പിന്നിലെന്ന് സര്‍ക്കാരിനറിയാം. സര്‍ക്കാരിന് വേണമെന്നുണ്ടെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട് കലാപകാരികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താവുന്നതാണെന്നും യെച്ചൂരി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ