| Friday, 6th December 2019, 11:37 am

നീതിയ്ക്ക് ഒരിക്കലും പ്രതികാരം ചെയ്യാന്‍ കഴിയില്ല; സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ജൂഡീഷ്യല്‍ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്ന് സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്നതിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ജൂഡീഷ്യല്‍ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പരിഷ്‌കൃതമായ ഒരു സമൂഹത്തില്‍ ജനങ്ങളുടെ ജീവന്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്. നീതിയ്ക്ക് ഒരിക്കലും പ്രതികാരം ചെയ്യാന്‍ കഴിയില്ല. 2012 ലെ ദല്‍ഹി സംഭവത്തിന് ശേഷം രൂപീകരിച്ച സ്ത്രീ സുരക്ഷ നിയമങ്ങള്‍ ഫലവത്തായി പ്രയോഗിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്.?’

ഇന്ന് പുലര്‍ച്ചെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്-ബെംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more