ന്യൂദല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ.എം ഭരണകാലത്തും അക്രമങ്ങളുണ്ടായിരുന്നെന്ന തൃണമൂല്‍ ആരോപണത്തെ യെച്ചൂരി തള്ളി. അങ്ങനെയുണ്ടായിരുന്നെങ്കില്‍ മമത ഒരിക്കലും മുഖ്യമന്ത്രിയാവില്ലായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആക്രമണങ്ങളുടെ ചരിത്രമുണ്ടെന്നും ഇടത് ഭരണത്തെ അപേക്ഷിച്ച് അക്രമങ്ങള്‍ കുറഞ്ഞിരിക്കുകയാണെന്നും തൃണമൂല്‍ നേതാവായ ദരെക് ഒബ്രിയിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യെച്ചൂരിയുടെ പ്രതികരണം.
“ഇതുതന്നെ അവര്‍ കുറ്റവാളികളാണെന്ന് കാണിക്കുന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ കാണിക്കുന്നുണ്ട്. ഇടത് ഭരണത്തില്‍ ഇതായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍, തൃണമൂല്‍ സര്‍ക്കാര്‍ ഒരിക്കലുമിവിടെ ജയിക്കുകയില്ലായിരുന്നു. മമത ഒരിക്കലും ബംഗാളിന്റെ മുഖ്യമന്ത്രിയാവുകയുമില്ലായിരുന്നു.” – യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളെ “ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണം” എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. ഇതിനെതിരെ ജനങ്ങളുടെ പങ്കാളിത്തത്തോടെ പോരാടുമെന്നും അത് ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ആദ്യം അവര്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം നല്‍കാന്‍ അനുവദിച്ചില്ല. പിന്നീട് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചപ്പോള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. തയ്യാറാവാത്തവരെ ആക്രമിച്ചു. ഇത് ജനാധിപത്യ നടപടികളുടെ നാശമാണ്. ഞങ്ങള്‍ പ്രസിഡന്റ് ഭരണത്തെ പിന്തുണക്കുന്നില്ല. സി.പി.ഐ.എം ഇതിന് ജനാധിപത്യപരമായി മറുപടി നല്‍കും. ജനാധിപത്യപരമായ പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.” – യെച്ചൂരി പറഞ്ഞു.
CPI(M) General Secretary Sitaram Yechury while addressing the media has made the following statement: West Bengal Panchayat Polls: Cold Blooded Murder of Democracy No condemnation is strong enough to denounce the barbarity which West Bengal is witnessing today to ensure TMC’s project of capturing cent per cent of elected panchayat bodies of the state. Despite the forcible capture of 34 per cent of the seats uncontested, the heinous attempts to capture the rest are in full swing. The blood-curdling and gruesome incident where a couple of comrades (Debu Das and his wife Usha Das) of our Party have been burnt to death in Budhakhali GP, booth No. 213 in Namkhana block under Kakdweep PS of South 24 Parganas district. Several other candidates and activists of the Left have lost their life in course of the panchayat election related violence. Abduction, arson are wanton. The police administration is in complete cahoots with the TMC goons. The scale of violence makes it very clear that free and fair poll is impossible with such active involvement of the TMC-led administration. What is being played out has been also noted strongly by both the Kolkata High Court and the Supreme Court. However, none of the specific directions by the judiciary were implemented by those who are responsible for security management. The role of the State Election Commission has been obnoxious and the distinction between the TMC, the state government and the SEC has been completely obliterated. It is also clear that the nature and spread of the violence betrays the complete isolation of the TMC forcing them to realize that but for such heinous methods there is no other way that their hegemony can be sustained. The silver lining today has been that despite this all encompassing violence, intimidation and terror, there are significant reports of resistance spontaneously by the people. The CPI(M) and the Left are in the forefront of resistance and protest. We appeal to all peace and democracy loving people in the country to raise their voice against this violence and murder of democracy by the TMC. We urge all our units to protest this cold-blooded murder of democracy and people’s right to vote urgently and to organize widespread protests by mobilizing the people.http://cpim.org/pressbriefs/bengal-poll-violence
Posted by Communist Party of India (Marxist) on Monday, 14 May 2018