യു.എ.പി.എ ജനാധിപത്യ വിരുദ്ധമായ കരിനിയമം; യു.എ.പി.എ ചുമത്തിയത് തെറ്റ്- സീതാറാം യെച്ചൂരി
UAPA
യു.എ.പി.എ ജനാധിപത്യ വിരുദ്ധമായ കരിനിയമം; യു.എ.പി.എ ചുമത്തിയത് തെറ്റ്- സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 12:19 am

ന്യൂദല്‍ഹി: കോഴിക്കോട്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യു.എ.പി.എ. എന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.
”യു.എ.പി.എ ചുമത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ നിയമം പിന്‍വലിക്കണമെന്നാണ് സി.പി.ഐ.എം നിലപാട്. യു.എ.പി.എ പിന്‍വലിക്കും വരെ പോരാട്ടും തുടരും”യെച്ചൂരി പറഞ്ഞു.


യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ സംസ്ഥാന സര്‍ക്കാരിനോ അത്തരത്തിലൊരു നിയമം നിലനില്‍ക്കുന്നതിനോടു യോജിപ്പില്ല എന്നും പിണറായി വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ