ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പിന്തുണച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ നിലപാടിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ പുനരവലോകനത്തിന് പാര്‍ലമെന്റിന് അധികാരമില്ലെന്ന ജയ്റ്റ്‌ലിയുടെ പ്രസ്താവന മന:പ്പൂര്‍വമാണെന്നും യെച്ചൂരി പറഞ്ഞു.
” 1968 ലെ ജഡ്ജസ് (അന്വേഷണ) ആക്ടിന് കീഴിലുള്ള ചട്ടങ്ങള്‍ ചേര്‍ന്നതാണ് രാജ്യസഭയുടെ ചെയര്‍മാന്റെ തീരുമാനം. ഇക്കാര്യം ജയ്റ്റ്‌ലിയ്ക്ക് നന്നായറിയാം. ബഹുമാനപ്പെട്ട ചെയര്‍മാനുടെ തീരുമാനമാണ് നിയമപരമായ തീരുമാനം”- യെച്ചൂരി പറഞ്ഞു.
നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നടപടി മണ്ടത്തരമാണെന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നത്.
Also Read: സൂററ്റില്‍ മനുഷ്യക്കടത്തുകാര്‍ ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ അമ്മയും കൊല്ലപ്പെട്ടു
അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി. നോട്ടീസ് തള്ളാനുള്ള തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്നും വേണ്ടത്ര ആലോചനയ്ക്ക് ശേഷം എടുത്തതാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എങ്കിലും അന്തിമമായി സത്യം മാത്രമേ വിജയിക്കൂ എന്നും വെങ്കയ്യ നായിഡു പറഞ്ഞു.