| Tuesday, 24th March 2020, 12:31 pm

ജന്‍ധന്‍ അക്കൗണ്ടുകളിലേക്കും ബി.പി.എല്‍ കുടുംബങ്ങള്‍ക്കും 5000 രൂപവീതം നല്‍കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കും ബി.പി.എല്‍ കുടുംബങ്ങള്‍ക്കും 5000 രൂപവീതം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ബി.പി.എല്‍-എ.പി.എല്‍ ഭേദമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസം സൗജന്യറേഷന്‍ നല്‍കണം. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ വീട്ടില്‍ സൗജന്യറേഷന്‍ എത്തിക്കണം.

ജോലിചെയ്യാന്‍ കഴിയാതായ തൊഴിലാളികള്‍ക്ക് വേതനത്തിന്റെ 80 ശതമാനംവരെ മിക്ക വിദേശസര്‍ക്കാരുകളും നല്‍കുന്നു. ഇന്ത്യയും സമാന നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. ധനബില്‍ പാര്‍ലമെന്റ് പാസാക്കിയതിനാല്‍ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more