ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍) നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘നമുക്ക് കാണാം എന്ന് മലയാളത്തിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
‘കേരളം സൊമാലിയയ്ക്ക് തുല്യമാണെന്ന് മോദി പറഞ്ഞിരുന്നു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിയിലാക്കി മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടുതന്നെ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്നും അല്ലാത്തപക്ഷം, കേരളത്തിനുള്ള റേഷന്‍ റദ്ദാക്കുമെന്നും ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ