| Tuesday, 7th January 2020, 12:59 pm

'ഒന്നുകില്‍ മോദിക്ക് അതില്‍ പങ്കുണ്ട്, അല്ലെങ്കില്‍ അദ്ദേഹം ഒരു കഴിവുകെട്ടവനാണ്'; ജെ.എന്‍.യു അക്രമത്തില്‍ പ്രധാനമന്ത്രിക്കെതിരെ യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു കാമ്പസിലെ ആക്രമണത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തന്റെ വസതിക്ക് കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയുര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാവുകയോ അല്ലെങ്കില്‍ അയാളൊരു കഴിവില്ലാത്തവനോ ആയിരിക്കുമെന്നാണ് മോദിക്കെതിരെ യെച്ചൂരി പറഞ്ഞത്.

” മോദിയുടെ മൗനം ഉറക്കെ സംസാരിക്കുകയാണ്. തന്റെ വസതിയുടെ കിലോമീറ്ററുകള്‍ക്ക് മാത്രം അപ്പുറം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കപ്പെടുമ്പോള്‍ ശബ്ദമുയര്‍ത്താന്‍ ഒരു പ്രധാനമന്ത്രിക്ക് പറ്റുന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്കതില്‍ പങ്കുണ്ടാകും അല്ലെങ്കില്‍ അയാള്‍ കഴിവില്ലാത്തവനാകും”, യെച്ചൂരി ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു ആക്രമത്തില്‍ നേരത്തെയും കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് യെച്ചൂരി രംഗത്തുവന്നിരുന്നു.
ജെ.എന്‍.യുവില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ എ.ബി.വി.പി ഗുണ്ടകളും ഭരണകൂടവും തമ്മിലുള്ള കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്പിനെ ഭയപ്പെടുന്ന അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണിതെന്നുമാണ് യെച്ചൂരി പറഞ്ഞത്.

ജനുവരി അഞ്ചിന് രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘമാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്.

We use cookies to give you the best possible experience. Learn more