ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും യു.പി സര്‍ക്കാരിനുമെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച, അവരുടെ കൂട്ടാളികളുടെ പണമിടപാടുകാരുടെ ഫോട്ടോകളും പേരുകളും സ്ഥാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണെങ്കില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ 2015 ല്‍ മോദിക്ക് നല്‍കിയ പട്ടിക എന്തുകൊണ്ടാണ് ഇപ്പോഴും ഒരു രഹസ്യമാക്കി വെച്ചിരിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ട്വിറ്ററിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
Is the Centre considering putting up photos and names of rich defaulters of their cronies who have looted public money? The list that was given to Modi in 2015 by the ex-Governor, RBI, Raghuram Rajan? Why is it still a secret?
— Sitaram Yechury (@SitaramYechury) March 12, 2020
പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറഞ്ഞിരുന്നു.