ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം മുന്നോട്ട് വെച്ച എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സഖാക്കളെ, സുഹൃത്തുക്കളെ ലാല്‍ സലാം എന്ന് മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്.
‘സഖാക്കളെ സുഹൃത്തുക്കളെ ലാല്‍സലാം. ഞാന്‍ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്‍.ഡി.എഫില്‍ വിശ്വാസം അര്‍പ്പിച്ച് വലിയ വിജയം സമ്മാനിച്ചതിന്, വീണ്ടും ഈ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതിന്.
കഴിഞ്ഞ സര്‍ക്കാരിലുണ്ടായ വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ കാണിച്ചത്. മഹാമാരിക്കാലത്തെ കൈകാര്യം ചെയ്തു. മാത്രമല്ല, ലോകത്തിന് മുന്നില്‍ ഒരു കേരള മോഡല്‍ മുന്നോട്ട് വെച്ചു.
ഇന്ത്യയുടെ ഭരണഘടനയെയും സാഹോദര്യത്തെയും എല്ലാം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരുന്നു ഇത്. കേരളത്തിലെ ജനങ്ങള്‍ എല്ലാ പ്രശ്‌നത്തിലും ഇനിയും ശക്തമായി ഒറ്റക്കെട്ടായി തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാവര്‍ക്കും നന്ദി,’ യെച്ചൂരി പറഞ്ഞു.
നിലവില്‍ 97 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. 43 സീറ്റുകളിലാണ് യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു സീറ്റിലാണ് എന്‍.ഡി.എ മുന്നിട്ട് നില്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sitaram Yechury about LDF movement in Kerala