ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ മോദി ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ദുരന്തസമയമായിട്ടുപോലും മോദി എണ്ണവില കൂട്ടുകയാണ്. ജീവിക്കാന്‍ കഷ്ടപ്പെടുന്നവരുടെ ചുമലില്‍ വീണ്ടും ഭാരം കയറ്റുകയാണ് അദ്ദേഹം, എന്തൊരു നാണക്കേടാണിത്’, യെച്ചൂരി പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി.
ദല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ