ന്യൂദല്‍ഹി: കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്നും ചലച്ചിത്രങ്ങളെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമയെ ബി.ജെ.പി സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും ആശയങ്ങളെ ജയിലിലടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും യെച്ചൂരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Also read ‘മോഹന്‍ലാലിന്റെ കോളു വന്നപ്പോള്‍ ജയസൂര്യയും ഭാര്യ സരിതയും ഞെട്ടി; ലാലേട്ടന്‍ ജയസൂര്യയോട് പറഞ്ഞത്
ചിത്രങ്ങളുടെ പ്രദര്‍ശനം വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമയെ എന്തിനാണ് ബി.ജെ.പി ഗവണ്മെന്റ് ഭയപ്പെടുന്നതെന്ന് ചോദിച്ച യെച്ചൂരി ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ് എന്നും പറഞ്ഞു.
“ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ്. ആശയങ്ങളെ നിരോധിക്കാനാകില്ല. സത്യത്തെ ജയിലിലടക്കാനുമാകില്ല.” യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.