ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാരാമം. വന്‍ താരനിരയണിനിരക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ വെച്ച് നടന്നിരുന്നു. വേദിയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ വരവേറ്റത്.
പരിപാടിക്കിടെ വേദിയിലേക്ക് നന്ദി പറയാനായി എത്തിയ കോളേജിലെ അധ്യാപിക താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറഞ്ഞത് ആര്‍ത്തിരമ്പിയാണ് വിദ്യാര്‍ത്ഥിനികള്‍ ഏറ്റെടുത്തത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേല്‍പ്പും കിട്ടുന്നത് അത്ഭുതപെടുത്തുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് നിരവധി പേര്‍ ട്വിറ്ററില്‍ കുറിക്കുന്നത്.
Those cheers & roar says it all 🔥
Arguably #DulquerSalmaan is craziest Mtown actor in Telugu states ❤️🔥 @dulQuer #SitaRamam #KaanunnaKalyanam pic.twitter.com/l1Rho3nwyE
— Censor Talk (@TheCensorTalk) July 18, 2022
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം. ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രാശ്മികയുടെ കഥാപാത്രത്തിന്റെ പേര്.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlight : Sita Ramam promotinal event videos goes viral