| Monday, 5th September 2022, 10:08 pm

സീതയുടെയും റാമിന്റേയും പ്രണയം ഇനി ഒ.ടി.ടിയില്‍; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രണയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍- മൃണാള്‍ താക്കൂര്‍ ജോഡികള്‍ ഒന്നിച്ച സീതാ രാമം. ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സീതാ രാമത്തിന്റെ സ്ട്രീമിങ് അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ വാങ്ങിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒമ്പതിന് ചിത്രം ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് സീതാ രാമത്തിന്റെ ഹിന്ദി വേര്‍ഷനും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് സീതാ രാമത്തിന്റെ ഹിന്ദി വേര്‍ഷനും പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം ലഫ്. റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയകഥയാണ് പറഞ്ഞത്. രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയിരുന്നു. സുമന്ദ്, തരുണ്‍ ബാസ്‌കര്‍, ഭൂമിക, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ദുല്‍ഖറിന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ് റിലീസിന് ഒരുങ്ങുകയാണ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 23 നാണ് റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: sita ramam ott rights bagged by amazon prime and release on september 9

We use cookies to give you the best possible experience. Learn more