|

കാശ്മീര്‍ താഴ്‌വരയിലെ ഒറ്റയാള്‍ പട്ടാളക്കാരന്‍; സീതാ രാമം ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാ രാമത്തിന്റെ ടീസര്‍ പുറത്ത്. വൈജയന്തി മൂവീസ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. കാശ്മീര്‍ താഴ്‌വരയില്‍ കാവല്‍ നില്‍ക്കുന്ന ലെഫ്റ്റനന്റ് റാമിനേയും അദ്ദേഹത്തിന്റെ ഭാര്യ സീതയേയുമാണ് ടീസറില്‍ കാണിക്കുന്നത്.

ഹൈദരാബാദിലെ എ.ബി.സി സിനിമാസ് ഹാളിലാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്. ചിത്രം ഓഗസ്റ്റ് 5ന് തിയറ്ററുകളില്‍ എത്തും. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാള്‍ താക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതയായി മൃണാളെത്തുമ്പോള്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. പി.എസ്. വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‌ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് പ്രധാന ലൊക്കേഷന്‍. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പി.ആര്‍.ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയ പി.ആര്‍. പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്ണര്‍ സില്ലിം മോങ്ക്‌സ് എന്നിവരാണ്.

Content Highlight: Sita Ram’s teaser starring Dulquer Salman and mrinal thakkare