ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ അശാസ്ത്രീയ ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബേ. പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊവിഡ് 19 പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
’11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ സൂര്യന്‍ നല്ല ചൂടിലായിരിക്കും. അപ്പോള്‍ നമ്മള്‍ പുറത്തിറങ്ങി ഇരുന്നാല്‍ നമ്മുടെ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടും. ഇത് വഴി രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് നമുക്ക് കൊറോണ വൈറസിനെ കൊല്ലാം’, അശ്വിനി ചൗബേ എ.എന്‍.ഐയോട് പറഞ്ഞു.
രാജ്യത്ത് ഇതിനോടകം കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 160 ലേറെയായിരിക്കെയാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.