| Monday, 2nd September 2019, 6:35 pm

ചിന്മയാനന്ദയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ എസ്.ഐ.ടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയത്. അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിയമവിദ്യാര്‍ത്ഥിനിയായ യുവതിയുടെ എല്‍.എല്‍.എം പഠനം തുടരുന്നതിന് മറ്റൊരു കോളേജിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കാന്‍ ഉത്തര്‍പ്രദേശിന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്. ഉത്തര്‍പ്രദേശിലെ ചിന്മയാനന്ദ് ആശ്രമത്തിന്റെ സഹ്ജഹന്‍പൂരിലെ കോളേജിലാണ് യുവതി പഠിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ദല്‍ഹി പൊലീസ് പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിന്‍മയാനന്ദയുടെ ആശ്രമത്തില്‍ വെച്ച് താന്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന ചിന്മയാനന്ദ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

മൂന്ന് തവണ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ചിന്മയാനന്ദ അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രിയായിരുന്നു.

We use cookies to give you the best possible experience. Learn more