| Saturday, 24th July 2021, 10:43 pm

വൈദ്യുതി പൊലീസ് പുനസ്ഥാപിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. തന്റെ മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദര്‍ സൂപ്പീരിയര്‍ വിച്ഛേദിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം.

വെള്ളമുണ്ട പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചതോടെ അവര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. കാരയ്ക്കമല എഫ്.സി.സിക്ക് മുന്‍പിലാണ് നിരാഹാരം അനുഷ്ഠിച്ചിരുന്നത്.

മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

ലൂസി കളപ്പുര മഠത്തില്‍ തന്നെ തുടരണമെന്ന് കോടതിയ്ക്ക് പറയാനാവില്ലെന്നും എന്നാല്‍ എവിടെ താമസിച്ചാലും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നാണ് കോടതി വ്യക്തമാക്കിയത്. സിസ്റ്റര്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും മഠത്തില്‍ നിന്നും ഇറങ്ങാന്‍ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവില്‍ കേസ് തീര്‍പ്പാക്കുന്നവരെ മഠം വിട്ടിറങ്ങാന്‍ ആവില്ലെന്നും ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Sister Lucy Kalappura ended her hunger strike in the barn

We use cookies to give you the best possible experience. Learn more