കോഴിക്കോട്: ദീപിക ദിനപത്രത്തില്‍ തനിക്കെതിരെ വന്ന ലേഖനത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. വൈദികരുടെ തെറ്റ് മറച്ചുവെച്ച് തന്നെ ആക്രമിക്കുകയാണെന്ന് ലൂസി പറഞ്ഞു.
“താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വിമര്‍ശനങ്ങളില്‍ തളരില്ല.”
പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന ലേഖനത്തിലെ വാദം തെറ്റാണ്. പല വൈദികരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുത എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ദീപിക പത്രത്തിലാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ലേഖനം വന്നത്. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍ എന്ന തലക്കെട്ടില്‍ നോബിള്‍ പാറയ്ക്കലാണ് ലേഖനം എഴുതിയിരിക്കുന്നത്.
സിസ്റ്ററുടെ പേര് പരാമര്‍ശിക്കാതെയാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനം.
പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയം ആക്കിയെന്ന് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിക്കുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു.
ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമെന്നും ലേഖനത്തില്‍ പറയുന്നു.
WATCH THIS VIDEO: