| Wednesday, 23rd January 2019, 11:27 am

ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ: സഭയുടെ വാണിങ് ലെറ്ററിന് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സഭയ്ക്കു നല്‍കാനുള്ള വിശദീകരണം തയ്യാറാക്കി കഴിഞ്ഞെന്നും അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അയക്കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. വിശദീകരണം ആവശ്യപ്പെട്ട് സഭ നല്‍കിയ വാണിങ് ലെറ്റര്‍ ലഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.

താന്‍ സഭയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നാണ് സഭ പറയുന്നത്, അങ്ങനെ കുറ്റപ്പെടുത്തിയത് അവര്‍ തെളിയിച്ച് തന്നാല്‍ സന്തോഷം. കുറ്റപ്പെടുത്തിയത് മാധ്യമങ്ങളിലോ മറ്റോ ഉള്ളത് കാണിച്ചുതരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

“ഇതെല്ലാം നിയമത്തിന്റെ ഭാഗാണെന്ന് പറയുന്നു. അത് അവര്‍ തുടരട്ടെ, ഞാന്‍ ഇങ്ങനെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കട്ടെ. സഭാ നടപടികളുമായി സഹകരിക്കും” ലൂസി പറഞ്ഞു.

Also read:ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹനിയമവും ആധാറും റദ്ദാക്കും : സീതാറാം യെച്ചൂരി

ഫെബ്രുവരി ആറിന് ആലുവ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സിസ്റ്റര്‍ ലൂസിക്ക് സഭ അയച്ച കത്തില്‍ പറയുന്നത്. കൂടുതല്‍ കുറ്റാരോപണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാണിങ് ലെറ്റര്‍ നല്‍കിയിരിക്കുന്നത്. വൈകിട്ട് താമസിച്ച് മഠത്തില്‍ എത്തുന്നു. സഭാ വസ്ത്രം ധരിക്കാതെ ചിത്രമിട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് ശരിയായില്ല, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ലെറ്ററിലുള്ളത്.

We use cookies to give you the best possible experience. Learn more